Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPI

Malappuram

യു​പി​ഐ പ​ണ​മി​ട​പാ​ട് നി​യ​മം: വ്യാ​പാ​രി​ക​ള്‍​ക്കി​ട​യി​ല്‍ അ​മ​ര്‍​ഷം

പെ​രി​ന്ത​ല്‍​മ​ണ്ണ: ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റം കൊ​ണ്ടു​വ​ന്ന യു​പി​ഐ സം​വി​ധാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കൊ​ണ്ടു​വ​ന്ന മര്‍​ച്ച​ന്‍റ്് ഡി​സ്‌​കൗ​ണ്ട് റേ​റ്റി​നെ​തി​രേ വ്യാ​പാ​രി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം. അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​മെ​ന്ന​തി​നാ​ല്‍ യു​പി​ഐ ഇ​ട​പാ​ട് നി​ര്‍​ത്തിവ​ച്ച് പ​ണം നേ​രി​ട്ട് കൈ​മാ​റു​ന്ന​തി​ലേ​ക്ക് പൂ​ര്‍​ണ​മാ​യും മാ​റാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ചെ​റു​കി​ട- ഇ​ട​ത്ത​രം വ്യാ​പാ​രി​ക​ള്‍.

മര്‍​ച്ച​ന്‍റ്് ഡി​സ്‌​കൗ​ണ്ട് റേ​റ്റ് കൂ​ടു​ത​ലാ​യും ത​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കേ യു​പി​ഐ ഇ​ട​പാ​ട് ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് പ​ല ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സും പ​തി​ച്ച് തു​ട​ങ്ങി.

2,000 രൂ​പ​ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ വ്യാ​പാ​രി ഇ​ട​പാ​ടു​ക​ള്‍​ക്ക് 0.4 ശ​ത​മാ​നം മ​ര്‍​ച്ച​​ന്‍റ്് ഡി​സ്‌​കൗ​ണ്ട് റേ​റ്റ് വ​സൂ​ലാ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ വ്യാ​പാ​രി​ക​ളി​ല്‍നി​ന്ന് ഈ​ടാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും വ​ന്നു ക​ഴി​ഞ്ഞു . ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​​ന്‍റു​ക​ള്‍ പ്രോ​സ​സ് ചെ​യ്യു​ന്ന​തി​​ന്‍റെ ഫീ​സാ​ണ് 0.4 ശ​ത​മാ​ന​മാ​യി ഈ​ടാ​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്രം പ​റ​യു​ന്നു. ഈ ​തു​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഭാ​ര​മാ​കും വി​ധം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​ത് എ​ന്ന താ​ക്കീ​തും ന​ല്‍​കി​യി​ട്ടു​ള്ള​തി​നാ​ല്‍ തു​ക വ്യാ​പാ​രി​ക​ള്‍ ത​ന്നെ അ​ട​ക്ക​ണ​മെ​ന്ന ധ്വ​നി​യാ​ണു​ള്ള​തെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

ബി​ല്ലു​ക​ള്‍ താ​ര​ത​മ്യേ​ന ഉ​യ​ര്‍​ന്ന തു​ക​യി​ലു​ള്ള, ടെ​ക്‌​സ്‌​റ്റൈ​ല്‍, ആ ​ഭ​ര​ണ, ഹോ​ട്ട​ല്‍ വ്യ​വ​സാ​യ രം​ഗ​ങ്ങ​ളി​ല്‍ ബാ​ധ​ക​മാ​ക്കു​ന്ന​ത് വ്യാ​പാ​ര​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ ആ​ശ​ങ്ക. ക​ടു​ത്ത വ്യാ​പാ​ര മ​ത്സ​ര​വും കു​റ​ഞ്ഞ ലാ​ഭ മാ​ര്‍​ജി​നും വ​ര്‍​ധി​ച്ചുവ​രു​ന്ന പ്ര​വ​ര്‍​ത്ത​ന ചെ​ല​വു​ക​ളും നേ​രി​ടു​ന്ന ചെ​റു​കി​ട -ഇ​ട​ത്ത​രം വ്യാ​പാ​രി​ക​ള്‍​ക്ക് അ​ധി​ക ചെ​ല​വു​ക​ള്‍ മ​റ്റൊ​രു സാ​മ്പ​ത്തി​ക ദു​രി​ത​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ട​ന്നു​വ​രു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​പി​ഐ ഇ​ട​പാ​ടി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

യുപി ഫീ​സ്: നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധം

മ​ങ്ക​ട: 2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ള്‍​ക്ക് ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കം വ്യാ​പാ​രി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ പ്ര​യാ​സ​ത്തി​ലാ​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ത്ത് വി​ംഗ് സം​സ്ഥാ​ന പ്ര​സി​ഡ​​ന്‍റ് അ​ക്രം ചു​ണ്ട​യി​ല്‍.
ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ള്‍​ക്ക് അ​ധി​ക ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് വ്യാ​പാ​ര മേ​ഖ​ല​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കും.

ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഈ ​ന​യം തി​രു​ത്താ​ന്‍ തയാ​റാ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ഇ​തി​നെ​തി​രേ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പാ​ര സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ക്രം ചു​ണ്ട​യി​ല്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up